മുതലപ്പൊഴിയില്‍ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് അപകടം

മുതലപ്പൊഴിയില്‍ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് വീണ്ടും അപകടം, അഞ്ച് തൊഴിലാളികള്‍ നീന്തിക്കയറി, ഒരാളെ കാണാതായി.

പെരുമാതുറ മുതലപ്പൊഴിയില്‍ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് വീണ്ടും അപകടം.

അഴിമുഖത്തുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി.


പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്.

പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം.

മത്സ്യ ബന്ധനത്തിനായി പോകവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു.


പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.

വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു.

5 തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.

സിദ്ധീഖ്, നജീബ്, അൻസില്‍, അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്.

മുതലപ്പൊഴി അഴിമുഖത്ത് മണല്‍ അടിഞ്ഞ് കൂടി ചുഴി രൂപപ്പെടുന്നതാണ് സ്ഥിരമായി വള്ളങ്ങള്‍ അപകടത്തിന് കാരണമായി മത്സ്യതൊഴിലാളികള്‍ പറയുന്നത്.

കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചില്‍ നടത്തുന്നു

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...