കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു

കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു.ചെറുവക്കോടൻ സ്വദേശിനി ശ്യാമളയുടെ പശുക്കൾക്കാണ് ഷോക്കേറ്റത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടി വൈദ്യുതിയേറ്റതെന്ന് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് ഇല്ലാതായത്. പുലർച്ചെ മൂന്ന് മണിക്ക് കറവയ്ക്കായി എത്തിയപ്പോഴാണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. കേബിൾ ഷോട്ടായി വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ജീവിതമാർഗമാണ് നഷ്‌ടമായതെന്ന് ശ്യാമള പറയുന്നു. മാറ്റ് വരുമാന മാർഗമില്ലായിരുന്നു. പശുക്കൾക്ക് പുറകെയായിരുന്നു താനും ഭർത്താവും എന്ന് ശ്യാമള പറയുന്നു. പശുക്കൾ ഇല്ലാതായത് നല്ല വേദനയാണ്. തൊഴുത്തിൽ നിന്ന് തനിക്കും വൈദ്യുതാഘാതമേറ്റു. മൂന്നു തവണ ഷോക്കേറ്റു. പിന്നാലെ തൊഴുത്തിൽ നിന്ന് മാറുകയായിരുന്നുവെന്ന് ശ്യാമള പറഞ്ഞു.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...