കിണറ്റില്‍ നിന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേർ മരിച്ചു

മഹാരാഷ്ട്രയിലെ അഹമദ്‌നഗറില്‍ ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ നിന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേർ മരിച്ചു.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഉപേക്ഷിക്കപ്പെട്ട കിണർ ബയോഗ്യാസിനായുള്ള കുഴിയായി ഉപയോഗിച്ചിരുന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

പൂച്ചയെ രക്ഷിക്കാനായി അഞ്ചുപേരും ഒന്നിനുപുറകെ ഒന്നായി കിണറ്റില്‍ ചാടിയതായി പൊലീസ് പറഞ്ഞു.

അരയില്‍ കയർ കെട്ടി കിണറ്റിലേക്ക് ഇറങ്ങിയ ഒരാളെ പൊലീസ് രക്ഷപ്പെടുത്തി.

പിന്നീട് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

കിണറ്റിലേക്ക് ചാടിയ ആറ് പേരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ രക്ഷാസംഘം കണ്ടെടുത്തതായി സംഭവത്തെക്കുറിച്ച്‌ മുതിർന്ന പൊലീസ് ഓഫീസർ ധനഞ്ജയ് ജാദവ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു

പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.5 ഗ്രാമങ്ങളിലുള്ളവരാണ്...

അതിർത്തിയിൽ പാക് ഡ്രോണുകൾ എത്തിയിട്ടില്ലെന്ന് കരസേന

നിലവിൽ അതിർത്തി ശാന്തമാണ്. പാകിസ്ഥാന് കടുത്ത ഭാഷയിലുള്ള താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന വന്നതിന് പിന്നാലെ അതിർത്തിയിൽ പാക് ഡ്രോൺ കണ്ടതായി വിവരം പുറത്തുവന്നിരുന്നു.ഇക്കാര്യത്തിലാണ്...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

പരമോന്നത കോടതിയിൽ സുപ്രധാന വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. രാജ്യത്തിന്റെ 52ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ്...

സി ബി എസ് ഇ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും

സി ബി എസ് ഇ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും. 10, 12 ക്ലാസ്സുകളിലെ പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിക്കുക. സി ബി എസ് ഇയുടെ...