അഞ്ച് നില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ കൊല്ലപ്പെട്ടു

നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ കൊല്ലപ്പെട്ടു. തകർന്ന കെട്ടിടത്തിൽ 53പേർ കുടുങ്ങിക്കിടക്കുകയാണ്.

ദക്ഷിണാഫ്രിക്കയിലെ പശ്ചിമ കേപ്പ് പ്രവിശ്യയിലെ ജോർജ് സിറ്റിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കെട്ടിടം തകർന്നത്.

തീരദേശമേഖലയിലെ കെട്ടിടം തകരാനുണ്ടായ കാരണത്തേക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല.

നിരവധി രക്ഷാപ്രവർത്തകരാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നത്.

75ൽ അധികം ആളുകൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് കെട്ടിടം തകർന്ന് വീണത്.

അപകടം നടന്ന സമയത്ത് 75 പേരാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് തൊഴിൽ ഉടമയും സ്ഥിരീകരിച്ചിട്ടുണ്ട്. കേപ് ടൌണിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം.

ഇതിനോടകം 22 പേരെയാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് രക്ഷിച്ചത്.

ഇവരിൽ രണ്ട് പേരെ മരിച്ച നിലയിലാണ് പുറത്തെടുത്തത്. മരിച്ചവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി മേയർ ആൽഡ് വാൻ വിക് അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കി.

കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നവരോട് സംസാരിക്കാൻ സാധിച്ചതായാണ് രക്ഷാസേന വിശദമാക്കുന്നത്.

വലിയ രീതിയിൽ ഭാരം ഉയർത്താൻ ശേഷിയുള്ള ഇപകരണങ്ങളും സ്നിഫർ നായകളുടേയും സഹായത്തോടെയാണ് കെട്ടിടത്തിൽ കുടുങ്ങിയവർക്കായി തിരച്ചിൽ പുരോഗമിക്കുന്നത്.

Leave a Reply

spot_img

Related articles

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...

മ്യാൻമർ ഭൂകമ്പം; മരണം 2000 കടന്നു

മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി. 3900 പേർ പരിക്കേറ്റ് ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. റെയില്‍വേ, വിമാന സര്‍വീസുകള്‍ ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല....

സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും

സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും.ഫ്ലോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും...

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു. ഫാല്‍ക്കണ്‍-9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍...