കോട്ടയം: എച്ച്ഐവി ബോധവത്കരണത്തിനായി ജൂലൈ 31 നു കോട്ടയത്ത് നടത്താനിരുന്ന ഫ്ളാഷ് മോബ് മത്സരം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും പ്രതികൂല കാലാവസ്ഥയും പരിഗണിച്ചു മാറ്റിവച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ.പ്രിയ അറിയിച്ചു.
മത്സരം ഓഗസ്റ്റ് രണ്ടു വൈകിട്ട് മൂന്നുമണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിനു സമീപം നടക്കും.
രജിസ്റ്റർ ചെയ്ത ടീമുകൾ ഇതൊരു അറിയിപ്പായി കണക്കാക്കി ഹാജരാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.