യുഎഇയിലെ മഴ:നെടുമ്പാശ്ശേരിയില്‍ നിന്നുളള വിമാനങ്ങള്‍ ഇന്നും റദ്ദാക്കി

യുഎഇയിലെ മഴ:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാനങ്ങള്‍ ഇന്നും റദ്ദാക്കി.

ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയില്‍ നിന്നും ദുബൈക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല.

ഇന്ന് ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം.

രാവിലെ 10.30 ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

വൈകിട്ട് 5.05 ന് ദുബൈയില്‍ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45 ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി.

പുലർച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി.

ദുബായ് എയർപോർട്ട് ടെർമിനല്‍ വണ്ണിലേക്കുള്ള പ്രവേശനം യാത്ര ഉറപ്പായ യാത്രക്കാർക്ക് മാത്രമായി നിയന്ത്രണമേർപ്പെടുത്തി.

എയർപോർട്ടുകളില്‍ കുടുങ്ങിയ യാത്രക്കാരില്‍ ഭൂരിഭാഗവും ദുരിതത്തിലാണ്.

Leave a Reply

spot_img

Related articles

ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

പാലക്കാട് കണ്ണനൂരിൽ സ്വകാര്യ ദീർഘദൂര യാത്ര ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൽ മംഗലംഡാം സ്വദേശി ശിവദാസൻ (28) ആണ് മരിച്ചത്. കുഴൽമന്ദം...

സൂരജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്

കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷാവിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക....

അനിതകുമാരിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കൈത്താങ്ങ്

തിരുവനന്തപുരത്ത് സമരം നടത്തുന്ന ആശ വർക്കേഴ്സ് അംഗം അനിത കുമാരിയുടെ വീടിൻ്റെ ജപ്തി ഭീഷണി ഒഴിഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ അനിതാകുമാരിയുടെ വീടിൻ്റെ...

റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മൂന്നാംവട്ട ചർച്ചകള്‍ക്കൊരുങ്ങി സൗദി

റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മൂന്നാംവട്ട ചർച്ചകള്‍ക്കൊരുങ്ങി സൗദി. അമേരിക്കയും റഷ്യയും യുക്രെയ്നും തമ്മില്‍ വെവ്വേറെ ചർച്ച നടത്താനാണ് സൗദിയുടെ നീക്കം.30 ദിവസത്തെ...