മുഖത്തെ പ്രായക്കൂടുതല്‍ കാരണം ​ബുദ്ധിമുട്ട് നേരിടുന്നുണ്ടോ?

മുഖത്തെ പ്രായക്കൂടുതല്‍ കാരണം ​ബുദ്ധിമുട്ട് നേരിടുന്നവരാണ് ഇന്ന് എല്ലാവരും. ശെരിക്കും പ്രായം ആകുന്നതിന് മുന്നേ തന്നെ ഇത് ആളുകളെ കീഴടക്കും.

എന്നാൽ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും കഴിക്കേണ്ട ചില ഭക്ഷണ സാധനങ്ങൾ ഉണ്ട്. ഏതൊക്കെ എന്ന് നോക്കിയാലോ?

സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ചര്‍മ്മത്തിലെ ചുളിവുളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും.

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് രക്തയോട്ടം കൂട്ടാനും കൊളാജന്‍ ഉല്‍പാദിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

വിറ്റാമിനുകളും ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും.

അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും.

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്.

വിറ്റാമിന്‍ ഇ അടങ്ങിയതാണ് സൂര്യകാന്തി വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

Leave a Reply

spot_img

Related articles

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...

ശബരീശന് വെള്ളിയാഴ്ച പമ്പയിൽ ആറാട്ട്

മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക്...

കോഴഞ്ചേരി പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു

ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തു എന്ന് ബന്ധുക്കൾ പറയുന്നു.കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു....