പൊള്ളുന്ന ചൂടാണ് ഇപ്പോൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ ചൂടത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ് അല്ലേ?
നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഭക്ഷണത്തില്‍ ഏറെ ശ്രദ്ധവേണം.
എന്നാൽ, അവയ്ക്ക് സഹായകമായ കുറച്ച് പാനീയങ്ങളെ നമുക്ക് പരിചയപ്പെട്ടാലോ?
പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണത്തെ ഒഴിവാക്കാനും സഹായിക്കും.
ദാഹം ശമിപ്പിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും തണ്ണിമത്തൻ ജ്യൂസ് വേനല്‍ക്കാലത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.
ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
പുതിന ചായ കുടിക്കുന്നത് ശരീരത്തിന് തണുപ്പും ആശ്വാസവും നൽകും. വേനൽക്കാലത്ത് കുടിക്കാന്‍ അനുയോജ്യമായ ഒരു പാനീയമാണിത്.
വെള്ളരിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ ജലാംശം നിലനിർത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.