കൽപറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ 1500ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി.
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെയാണ് ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ പറയുന്നത്.
ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ മുതലായവ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു.
സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തും.