ബാൻ മി സാൻഡ് വിച്ച് കഴിച്ച 500 ൽ അധികം പേർക്ക് ഭക്ഷ്യവിഷബാധ

വിയറ്റ്നാമിലെ പ്രമുഖ ഭക്ഷണശാലയിൽ നിന്ന് ബാൻ മി സാൻഡ് വിച്ച് കഴിച്ച 500 ൽ അധികം പേർക്ക് ഭക്ഷ്യവിഷബാധ.

തെക്കൻ വിയറ്റ്നാമിലെ പ്രമുഖ ഭക്ഷണശാലയിൽ നിന്നാണ് കേടായ ബാൻ മി നിരവധി ആളുകൾ കഴിച്ചത്.

ഗുരുതരാവസ്ഥയിൽ കഴിയുന്നവരിൽ 12 പേർ 6നും ഏഴിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ്.

ദോംഗ് നായി പ്രവിശ്യയിൽ ഏറെ പേരു കേട്ട ഈ ഭക്ഷണശാലയായ ബാംഗ് ബേക്കറിയിൽ നിന്ന് ആയിരങ്ങളാണ് ദിവസേന ആഹാരം കഴിക്കുന്നത്.

സംഭവത്തിന് പിന്നാലെ ഭക്ഷണ ശാല അടച്ചുപൂട്ടി.

കൊടുംചൂടിൽ ബാൻ മി അഴുക്കായതാവാമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.

സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല ഭക്ഷണ ശാല നടത്തിപ്പെന്ന് വ്യക്തമായിട്ടുണ്ട്.

ബാൻ മി സാൻഡ് വിച്ച് വിയറ്റ്നാമിന്റെ തനത് ഭക്ഷണ രീതികളിലൊന്നാണ്. ഫ്രെഞ്ച് രീതിയിലുള്ള ബ്രഡിൽ തണുത്ത ഇറച്ചിയും പച്ചക്കറികളും പാറ്റിയും വച്ചാണ് ബാൻ മി തയ്യാറാക്കുന്നത്.

തിങ്കളാഴ്ച ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം 560 ഓളം പേർക്കാണ് ശാരീരികാസ്വസ്ഥ്യം നേരിട്ടത്.

ലോംഗ് ഖാൻ നഗരത്തിലാണ് ബാംഗ് ബേക്കറി സ്ഥിതി ചെയ്യുന്നത്. ചികിത്സ തേടിയവരിൽ 200 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

ഓരോ ദിവസവും 1100 ഓളം ബാൻ മി സാൻഡ് വിച്ചാണ് ബാംഗ് ബേക്കറിയിൽ നിന്ന് വിറ്റുപോകാറുള്ളത്.

വയറിളക്കവും ഛർദ്ദിയും പനിയും വയറുവേദന അടക്കമുള്ള ലക്ഷണങ്ങളുമായി നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത് ഭക്ഷ്യ വിഷബാധയുടെ തോത് സൂചിപ്പിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...

രാഹുൽ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ

നീലപ്പെട്ടി വിവാദം അതിജീവിച്ച് പാലക്കാട് നിന്ന് ജയിച്ച് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ എ.എൻ ഷംസീർ....

ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്‍റെ അവസാനഘട്ടത്തില്‍...