ഹോസ്റ്റലുകളിലും കാന്റീനുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന

കോട്ടയം: ഹോസ്റ്റലുകളിലും കാന്റീനുകളിലും സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തോടെയുള്ള പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലും കാന്റീനുകളിലും പരിശോധന നടത്തി.

107 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ടു സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. 25 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നോട്ടീസും 10 സ്ഥാപനങ്ങൾക്ക് അപാകതകൾ പരിഹരിക്കാനുമുള്ള നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ നിയമത്തിൽ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു കണ്ടെത്താനായിരുന്നു പരിശോധന.

ഭക്ഷ്യസുരക്ഷ ലൈസൻസ്/രജിസ്‌ട്രേഷൻ ഇല്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും കാന്റീനുകൾ/മെസ് എന്നിവ പ്രവർത്തിക്കാൻ പാടില്ല എന്നു കോട്ടയം ജില്ല ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എ.എ. അനസ് പറഞ്ഞു. പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷ ഓഫീസർമാരായ നിമ്മി അഗസ്റ്റിൻ, ഡോ തെരസ്ലിൻ ലൂയിസ്, നീതു രവികുമാർ, നവീൻ ജെയിംസ്, ഡോ അക്ഷയ വിജയൻ, ജി.എസ്. സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...