രാഷ്ട്രീയ അർഹതക്ക്അംഗീകാരം നൽകിയതിൽസന്തോഷം: ജോസ് കെ. മാണി

തിരുവനന്തപുരം: കേരള കോൺഗ്രസ് എം ന്റെ രാഷ്ട്രീയ അർഹതയ്ക്ക് അനുയോജ്യമായ അംഗീകാരം മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഐ എമ്മും മുഖ്യമന്ത്രിയും മുന്നണിയും നൽകിയതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. പാർലമെൻറിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശബ്ദമുയർത്താൻ കഴിഞ്ഞ നാളുകളിൽ കേരള കോൺഗ്രസ് എമ്മിന് കഴിഞ്ഞിട്ടുണ്ട്. അത് നിലവിലുള്ള ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ അർത്ഥവത്തായി തുടരുന്നതിനുള്ള രാഷ്ട്രീയ ചുമതലയാണ് രാജ്യസഭാ സീറ്റൊന്നും ജോസ് കെ മാണി പറഞ്ഞു.കേരള കോൺഗ്രസിന്റെ നിലവിലുള്ള രാജ്യസഭാ സീറ്റ് തുടർന്നും നൽകുന്നതിന് എൽഡിഎഫ് യോഗം തീരുമാനമെടുത്തതിൽ സന്തോഷമുണ്ടെന്നും ജോസ് പറഞ്ഞു.

Leave a Reply

spot_img

Related articles

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കും

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഈ മാസം അവസാനം രാജിവയ്ക്കും. ഹേമലത പ്രേം സാഗർ ആണ് അടുത്ത പ്രസിഡണ്ട്....

പി.വി. അൻവർ എവിടെയെങ്കിലും പോകട്ടെ; എം.വി. ഗോവിന്ദൻ

പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ...

അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഇരു കൂട്ടരുടെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന പോയിന്റ് ഒന്നാണ്. സർക്കാരിൻ്റെ ചെയ്തികളെ...

പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

എംഎല്‍എ സ്ഥാനം രാജിവെച്ച്‌ പി വി അന്‍വര്‍.ഇന്ന് രാവിലെ 9.30 ഓടെ നിയസഭാ ചേമ്ബറിലെത്തി സ്പീക്കറെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു.എംഎല്‍എ സ്ഥാനം രാജിവെച്ചതായി...