കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു

ജാർഖണ്ഡിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്ക് കടത്തിക്കൊണ്ടുവന്ന2.5 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പാലാ എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തു.

പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിൽ പാലാ എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിൽ ജാർഖണ്ഡിൽ നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന് വില്പനയ്ക്ക് സൂക്ഷിച്ച 2.5 കിലോ കഞ്ചാവുമായി ജാർഖണ്ഡ് ദൻബാദ് ജില്ലയിൽ കപുരിയ സ്വദേശി സച്ചിൻ കുമാർ സിംഗ് (28) അറസ്റ്റിലായി.

പാലാ ടൗണിൽ പച്ചക്കറി കടയിൽ ജോലി നോക്കി വന്നിരുന്ന ഇയാളെ ഏതാനും ആഴ്ചകളായി പാലാ റേഞ്ച് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.

പ്രതി മലയാളിയായ യുവാവിനെ കുത്തി പരിക്ക് ഏൽപ്പിച്ച കേസിലും പ്രതിയാണ്.

മിനി സിവിൽ സ്റ്റേഷന് എതിർവശം ഉള്ള ലോഡ്ജിൽ ആണ് ഇയാൾ താമസിച്ചുവന്നിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്ന അതിലേക്ക് അന്വേഷണങ്ങൾ ഊർജ്ജതമാക്കിയിട്ടുണ്ട്.

റെയ്ഡിൽ
പാലാ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി, എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അനീഷ് കുമാർ കെ വി, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് മനു ചെറിയാൻ, രതീഷ് കുമാർ, തൻസീർ, സിവിൽ എക്സൈസ് ഓഫീസർ അരുൺ ലാൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. ‘

Leave a Reply

spot_img

Related articles

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; 17 കാരി അഭയം തേടി പൊലീസ് സ്‌റ്റേഷനില്‍

കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി.പ്രണയം നടിച്ച് അസം...

ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു

ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു, പകരം മുക്കുപണ്ടം.ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുധീർ തോമസാണ് കവർച്ച...

നഴ്സ് ദമ്പതികളുടെ മരണം: പൊലീസ് റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ; യുവതിയുടേത് കൊലപാതകം

വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ...

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20...