ശബരിമല റോപ് വേ പദ്ധതിക്ക് വനം വകുപ്പിന്റെ പച്ചക്കൊടി. വനഭൂമി വിട്ടുനൽകുന്നതിൽ വനം വകുപ്പ്, വൈൽഡ് ലൈഫ് ബോർഡിന്റെ ശിപാർശ തേടും. അന്തിമാനുമതി തേടി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് വൈൽഡ് ലൈഫ് ബോർഡ് കത്തുനൽകും.പമ്പ ഹിൽടോപ്പിൽ നിന്ന് സന്നിധാനം പോലീസ് ബാരക് വരെ 2.7 കിലോമീറ്റർ ആണ് റോപ്പ് വേയുടെ നീളം. നാളെ ചേരുന്ന സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ് യോഗം വനം വകുപ്പിന്റെ ശിപാർശ പരിഗണിക്കും.മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ് വിഷയം ചർച്ച ചെയ്യും.അന്തിമ അനുമതി തേടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ബോർഡ് ശുപാർശ നൽകിയേക്കും.ഭൂമി വിട്ടു നൽകുന്നതിൽ തടസ്സമില്ലെന്ന് കാണിച്ച് റാന്നി ഡി എഫ് ഒ, പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു