അയൺ ബോക്സ് ഓഫാക്കാൻ മറന്നു, കോട്ടയത്ത് അതിരമ്പുഴയിൽ വീടിൻ്റെ മുറികൾക്ക് തീപിടിച്ചു

അയൺ ബോക്സ് ഓഫാക്കാൻ മറന്നു, കോട്ടയത്ത് അതിരമ്പുഴയിൽ വീടിൻ്റെ മുറികൾക്ക് തീപിടിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവം.കോട്ടയം അതിരമ്പുഴ പഞ്ചായത്തിൽ അനമല ഭാഗത്ത് താമസിക്കുന്ന രാജീവ്‌ മാത്യുവിൻ്റെ വീടിനാണ് തീ പിടിച്ചത്. പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക് പോയിരുന്നു. എന്നാൽ ഉപയോഗശേഷം തേപ്പുപെട്ടി ഓഫാക്കാൻ മറന്നു പോയതാണ് അപകടത്തിന് കാരണമായത്.പിന്നീട് രാവിലെ 9 മണിയോടെ വീട്ടിൽ നിന്നും പുക ഉയരുന്നതായി കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.വീടിന്റെ പുറകു വശത്ത് കൂടി പുക ഉയരുന്നത് കണ്ട ഇവർ ഉടൻ തന്നെ ക്രോ ബാർ ഉപയോഗിച്ച് വാതിൽ പൊളിച്ചു. വലിയ രീതിയിലുള്ള പുക ഉണ്ടായിരുന്നതിനാൽ ഏറെ ശ്രമകരമായി വീടിനകത്ത് കയറിയാണ് തീ പൂർണമായി കെടുത്തിയത്.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഷാദിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി.അയേൺ ബോക്സ്‌ ഉപയോഗിച്ചിട്ട് ഓഫാക്കാൻ മറന്നതിനാൽ ചൂടായി തേപ്പുപെട്ടി ഉരുകി തീ പടരുകയായിരുന്നു.മുറിയിൽ ഉണ്ടായിരുന്ന 2 കട്ടിൽ, മെത്ത, തുണികൾ എന്നിവ പൂർണമായി കത്തി നശിച്ചു.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്, അബ്ബാസി, അരുൺ, അനീഷ് ജി നായർ, ഷഫീക്, ഹോം ഗാർഡ് ദിലീപ് എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പ്രിയദർശിനി പദ്ധതി; ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാർ തയ്യാറായാലും വാങ്ങില്ലെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ആരെങ്കിലും ടിക്കറ്റിന് പണം നൽകാൻ തയ്യാറായാലും അവരുടെ പക്കൽ നിന്നും പണം വാങ്ങില്ലെന്ന് ഗതാ​ഗത മന്ത്രി സിപി...

ഒന്നരവയസുകാരന്റെ കൊലപാതകം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി.അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആണ് ഹൈക്കോടതി മറുപടി തേടിയത്.ഒരാഴ്ചക്കകം അന്വേഷണ...

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...