മലപ്പുറം മുൻ എസ്പി സുജിത് ദാസിന്‍റെ സസ്പെൻഷൻ പിൻവലിച്ചു

മലപ്പുറം മുൻ എസ്പി സുജിത് ദാസിന്‍റെ സസ്പെൻഷൻ പിൻവലിച്ചു. ആറുമാസം കഴിഞ്ഞ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശിപാർശ നല്‍കിയത്. അന്വേഷണം പൂർത്തിയാക്കും മുന്പാണ് നടപടി.പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു.അൻവറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി അജിത് കുമാറിനെയും പി.ശശിയേയും അധിക്ഷേപിച്ചതിനായിരുന്നു സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്.

Leave a Reply

spot_img

Related articles

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ചത് പശ്ചാത്തലം അറിയാതെ; മാപ്പ് ചോദിച്ച് സംഘാടകര്‍

പോക്‌സോ കേസ് പ്രതിയെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍. പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ലോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍...

നടിക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

വ്യവസായി ബോബി ചെമ്മണൂർ നടിയ്ക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയെന്ന് പൊലീസ് കുറ്റപത്രം. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബോബി ചെമ്മണൂര്‍ ദ്വയാർഥ പ്രയോഗങ്ങള്‍...

അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേരുടെ നില ​ഗുരുതരം

അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കൾക്ക് പരുക്കേറ്റു.രണ്ട് പേരുടെ നില ​ഗുരുതരം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിൻ, വിഷ്ണു,...

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം. മഴ ശക്തമാകാൻ സാധയതയുള്ള ഏഴ് ജില്ലകളിൽ നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്,...