ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ.പരമനാറിയാണ് അവൻ.പണത്തിന്റെ അഹങ്കാരത്തിൽ എന്തും ചെയ്യാമെന്നാണ്. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ, അത് ലൈംഗിക സംസ്കാരമാണെന്നും ജി സുധാകരൻ വിമർശിച്ചു. അയാൾ വെറും പ്രാകൃതനും കാടനുമാണ്. കരുണ കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി കേരളത്തിൽ. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെ,ഉറപ്പാണ്. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയെന്നും സുധാകരൻ ചോദിച്ചു. അവനെ ഹീറോ ആയി കൊണ്ടുനടക്കുന്ന ആളുകൾ ഉണ്ട്. അവർക്ക് പ്രത്യേകസംഘം ഉണ്ട്. അയാൾ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ പോലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ എന്നും സുധാകരൻ ചോദിച്ചു.ആരും പരാതി കൊടുക്കേണ്ടതില്ല. പല സ്ത്രീകളെയും അയാൾ അപമാനിച്ചു. അവർ ആരും അനങ്ങിയില്ല. നമ്മൾ എല്ലാത്തിനും മുന്നിലാണ് എന്ന് പറയുന്നവർക്ക് ഇതിൽ എന്താണ് പറയാനുള്ളത് ?.ഒരിക്കലും നമ്മൾ നമ്മളെപ്പറ്റി പറഞ്ഞ് അഹങ്കരിക്കാൻ പാടില്ല. നമ്മൾ ചില കാര്യങ്ങളിൽ മുന്നിലാണ്. ഉള്ള കാര്യങ്ങൾ പറഞ്ഞാൽ മതി. ഇല്ലാത്ത കാര്യങ്ങൾ എന്തിനാണ് ഉണ്ടാക്കി പറയുന്നത്.പൊങ്ങച്ചം പറച്ചിലും പൊള്ള വാചകവും ലോകചരിത്രത്തിൽ ഇടം പിടിക്കില്ല. പറയുന്ന ദിവസമേ ഉള്ളൂ അതിന്റെ ആയുസ്സ്. എന്തെങ്കിലും അടിച്ചു വിട്ടാൽ അത് ജനം ഉൾക്കൊള്ളില്ല എന്ന് മനസ്സിലാക്കണമെന്നും ജി സുധാകരൻ കായംകുളത്ത് പറഞ്ഞു.