നിയമ സഭാ സമ്മേളനം ആരംഭിച്ചിരിക്കെ ആണ് ജയകൃഷ്ണൻ ഹർജി നൽകിയത്. ടി പി സെൻകുമാർ ഡിജിപിയായിരുന്ന കാലഘട്ടത്തിൽ ആണ് ജയകൃഷ്ണന് അന്ന് സി ഐ ആയിരുന്ന മധു ബാബുവിൽ നിന്ന് ക്രൂര മർദനമേൽക്കേണ്ടി വരുന്നത്. ഹരിശങ്കർ ആയിരുന്നു അന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി. മധുബാബു കുറ്റക്കാരനാണെന്നുള്ള മുൻ പത്തനംതിട്ട എസ് പി ഹരിശങ്കറിന്റെ അന്വേഷണ റിപ്പോർട്ട് സെൻകുമാർ അട്ടിമറിച്ചുവെന്നും ഹർജിയിൽ പറയുന്നു.2012ൽ നടന്ന സംഭവത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കും മനുഷ്യാവകാശ കമ്മീഷനും അടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല എന്നെല്ലാമുള്ള വിഷയങ്ങൾ ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. നിയമ സഭാ സമ്മേളനം ആരംഭിച്ച കാലഘട്ടത്തിൽ സമർപ്പിച്ച ഹർജി സർക്കാരിനെ വെട്ടിലാക്കുകയും നിയമ സഭയിൽ വലിയ വാഗ്വാദാങ്ങൾക്ക് കാരണമാകും എന്നുമാണ് കരുതുന്നത്.

