പോക്സോ കേസുകളിൽ വിചാരണസമയത്തും മുൻപും കുട്ടികൾക്ക് കൗൺസിലിങ്, മെഡിക്കൽ അസ്സിസ്റ്റൻസ്, ലീഗൽ എയിഡ് സർവീസസ്, മറ്റു സേവനങ്ങൾ തുടങ്ങിയ സഹായങ്ങൾ നൽകുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സപ്പോർട്ട് പേഴ്സൺമാരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.
സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി അല്ലെങ്കിൽ ചൈൽഡ് ഡെവലപ്മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിലും വികസനത്തിലും സംരക്ഷണ വിഷയങ്ങളിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്കോ കുട്ടികളുടെ അവകാശ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾക്കോ ബാലസംരക്ഷണ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ജീവനക്കാർക്കോ സപ്പോർട്ട് പേഴ്സൺ പാനലിലേക്ക് അപേക്ഷിക്കാം. 1000 രൂപ ഹോണറേറിയം നൽകും.
അപേക്ഷകർ വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേഷ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാം നില മിനി സിവിൽ സ്റ്റേഷൻ, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം എന്ന വിലാസത്തിലോ, dcpompm@gmail.com എന്ന മെയിലിലൂടെയോ സമർപ്പിക്കാവുന്നതാണ്. ഫോൺ: 04832978888, 7736408438.