മുഖംമൂടി ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി വല്ലാര്‍പാടത്ത് മുഖംമൂടി ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്.പനമ്പുകാട് മത്സ്യഫാം ഉടമ പോള്‍ പീറ്ററുടെ ഭാര്യ വിന്നിയെയാണ് ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച മൂന്നുപേര്‍ മര്‍ദിച്ചത്. ഗുരുതര പരിക്കേറ്റ വിന്നി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ ചെമ്മീന്‍കെട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ വിന്നി വാഹനത്തിനടുത്ത് നില്‍ക്കുമ്പോഴാണ് സംഘമെത്തിയത്.

സംഘത്തെ കണ്ട് ഫോണ്‍ വിളിക്കാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ ഓടിയെത്തി ഇരുമ്പുവടികൊണ്ട് തലയ്ക്ക് പിന്നില്‍ അടിയ്ക്കുകയായിരുന്നെന്ന് വിന്നിയുടെ ഭര്‍ത്താവ് പോള്‍ പീറ്റര്‍ പറയുന്നു. നിലത്തുവീണ വിന്നിയെ ഇരുമ്പുവടി ഉപയോഗിച്ചും മറ്റും സംഘം മര്‍ദിച്ചു.വിന്നിയുടെ തലയ്ക്കും കൈക്കും ഗുരുതരമായ പരിക്കേറ്റു. തലയില്‍ ഇരുപതോളം സ്റ്റിച്ചുകളുണ്ട്. കൈക്ക് ഒടിവുമുണ്ട്.

സംഭവത്തില്‍ മുളവുകാട്പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തന്റെ ഫാമുമായി ബന്ധപ്പെട്ട് നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോള്‍ പീറ്റര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് വധഭീഷണി മുഴക്കിയിരുന്നെന്നും മുളവുകാട് പോലീസില്‍ പരാതി നല്‍കിയിരുന്നതായും പോള്‍ അറിയിച്ചു .

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...