തീവണ്ടി തട്ടി മരിച്ചു

പട്ടാമ്പി റെയില്‍വേ സ്റ്റേഷനും കാരക്കാട് റെയില്‍വേ സ്റ്റേഷനുമിടയില്‍ കീഴായൂര്‍ രണ്ടാം കട്ടിയില്‍ യുവാവിനേയും യുവതിയേയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

കാസര്‍കാട് തിരുവനന്തപുരം വന്ദേഭാരത് തീവണ്ടി കടന്നുപോകവേ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

പശ്ചിമബംഗാള്‍ ജല്‍പൈ ഗുരി സുലൈ സര്‍ക്കാരിന്റെ മകന്‍ പ്രദീപ് സര്‍ക്കാര്‍ (30), വെസ്റ്റ് ബംഗാള്‍ കാദംബരി നോബിന്‍ റോയുടെ മകള്‍ ബിനോട്ടി റോയ് എന്നിവരാണ് മരിച്ചത്.


കാരക്കാട് റെയില്‍വേ സ്റ്റേഷനടുത്തായാണ് സംഭവം.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പട്ടാമ്ബി പൊലീസ് പറഞ്ഞു.

മൃതദേഹങ്ങള്‍ പട്ടാമ്ബി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തൃത്താലയില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു.


കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.

അപകടത്തെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ ട്രാക്കില്‍ കിടന്നതിനാല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് ഒരു മണിക്കൂറോളം വൈകിയാണ് ഓടിയത്.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...