കാലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

യു.എസിലെ കാലിഫോർണിയയിൽ കാർ മരത്തിലിടിച്ച് രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു.

പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി, സ്കൂൾ വിദ്യാർഥികളായ രണ്ട് ആൺമക്കൾ എന്നിവരാണ് ബുധനാഴ്‌ച രാത്രി അലമീഡ കൗണ്ടിയിലെ പ്ലസൻ്റൺ നഗരത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.

സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥരാണ് തരുൺ ജോർജും ഭാര്യ റിൻസിയും. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം മരത്തിൽ ഇടിക്കുകയായിരുന്നു

അപകടത്തിനുപിന്നാലെ കാർ കത്തിനശിച്ചു.

ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ജോർജ് സി. ജോർജ് (ജോർജി)-അനിത ദമ്പതികളുടെ മകനാണ് തരുൺ.

Leave a Reply

spot_img

Related articles

വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും

ശ്രീനാരായണ ഗുരു സ്മരണയില്‍ വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും.ഇന്ത്യൻ സമയം ഉച്ചയോടെ സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ കർദ്ദിനാള്‍...

ലോക സർവമത സമ്മേളനത്തിന് ഇന്ന് വത്തിക്കാനിൽ തുടക്കം

ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമത സമ്മേളനത്തിനും...

കാര്‍ പാലത്തില്‍ നിന്ന് വീണ് മരണം:ഗൂഗിള്‍ അന്വേഷണം പ്രഖ്യാപിച്ചു

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കവേ കാര്‍ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഗൂഗിള്‍ അന്വേഷണം ആരംഭിച്ചു. ഉത്തരപ്രദേശിലെ ബറേലിയില്‍ ഈ...

ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകൾ റദ്ദാക്കി. 2020ലെ യുഎസ്‌ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ച കേസും...