നാല് വർഷ ബിരുദ കോഴ്‌സുകള്‍ ഈ വർഷം മുതല്‍ നിലവില്‍ വരും -മന്ത്രി ആർ. ബിന്ദു

സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള നാല് വർഷ ബിരുദ കോഴ്‌സുകള്‍ ഈ വർഷം മുതല്‍ നിലവില്‍ വരുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു

നാലുവർഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നത് ജൂലൈ ഒന്നിനാണ്. മെയ് 20ന് മുമ്ബ് അപേക്ഷ ക്ഷണിക്കുകയും ജൂണ്‍ 15-നകം അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. ജൂണ്‍ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കം കരിക്കുലം തയ്യാറാക്കി കഴിഞ്ഞു. വിദ്യാർത്ഥികള്‍ക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച്‌ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാൻ സാധിക്കും. പുതിയ കാലത്തെ വിദ്യാർത്ഥികളുടെ അക്കാദമിക്- കരിയർ താത്പര്യങ്ങള്‍ക്ക് അനുസരിച്ച്‌ സ്വന്തം ബിരുദം രൂപകല്‍പന ചെയ്യാനാണ് പുതിയ പാഠ്യപദ്ധതി സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു. മൂന്നു വർഷം കഴിയുമ്ബോള്‍ ബിരുദവും നാലാം വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദവും ലഭിക്കും. ഒന്നിലേറെ വിഷയങ്ങളില്‍ താത്പര്യം ഉള്ള വിദ്യാർത്ഥികള്‍ക്ക് അതനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുക്കാം .

നിലവില്‍ കെമിസ്ട്രിയോടൊപ്പം ഫിസിക്സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കില്‍, പുതിയ സംവിധാനത്തില്‍ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്സും ഇലക്‌ട്രോണിക്സും ചേർന്നതോ, അല്ലെങ്കില്‍ സാഹിത്യവും സംഗീതമോ, അതുമല്ലെങ്കില്‍ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നല്‍കും. പുതിയ സംവിധാനത്തിന്റെ ഭാഗമായി വിദ്യാർത്ഥിയുടെ അഭിരുചിക്ക് അനുസരിച്ച്‌ പഠനം രൂപകല്‍പന ചെയ്യാൻ കലാലയങ്ങളില്‍ അക്കാദമിക് കൗണ്‍സിലർമാരുണ്ടാവും. പ്രഗത്ഭരായ വിദ്യാർത്ഥികള്‍ക്ക് രണ്ടര വർഷം കൊണ്ട് (എൻ മൈനസ് വണ്‍ സംവിധാനം) വഴി ബിരുദം പൂർത്തിയാക്കാനാവും.
ക്രെഡിറ്റ് സ്‌കോറുകളിലൂടെയാണ് രണ്ടര വർഷം കൊണ്ട് ബിരുദം ലഭിക്കുക. റെഗുലർ പഠനത്തോടൊപ്പം വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈൻ ആയി കോഴ്സുകള്‍ ചെയ്യാനും അതിലൂടെ ലഭിക്കുന്ന ക്രെഡിറ്റുകള്‍ ബിരുദ/ഓണേഴ്സ് പഠനം പൂർത്തിയാക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും. സംശയ നിവാരണത്തിനായി സർവകലാശാല, കോളേജ് തലങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഒരുക്കും. നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹ്രസ്വകാല വ്യവസായ കോഴ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

മുണ്ടക്കയത്ത് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മുണ്ടക്കയം - വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ആണ് അപകടം....

പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്.സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ്...

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ ഫൈസലിനെ യാണ് ബുധനാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവും...

ദിവ്യ എസ്. അയ്യര്‍ക്കെതിരെ കെ. മുരളീധരന്‍

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായിയുടെ പാദസേവ...