ഹോളി ആഘോഷത്തിന് ശേഷം നദിയിൽ കുളിക്കാൻ ഇറങ്ങി; മഹാരാഷ്ട്രയിൽ 4 പേർ മുങ്ങിമരിച്ചു

മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലെ ഉല്ലാസ് നദിയിൽ കുളിക്കാനിറങ്ങിയ 4 യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ്, രഹതോളി ഗ്രാമത്തിനടുത്തുള്ള പോദ്ദാർ കോംപ്ലക്സിൽ നിന്നുള്ള ഒരു കൂട്ടം യുവാക്കൾ ഹോളി ആഘോഷത്തിന് ശേഷം കുളിക്കാനായി നദിതടത്തിലേക്ക് എത്തിയത്.നീന്തുന്നതിനിടെ, അവരിൽ ഒരാൾ മുങ്ങി പോവുകയും ഇയാളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിൽ, കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ വെള്ളത്തിൽ ചാടുകയുമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ, നാലുപേരും വെള്ളത്തിൽ മുങ്ങിപ്പോയി. ബദ്‌ലാപൂർ അഗ്നിശമന സേന നദിയിൽ തിരച്ചിൽ നടത്തുകയും പിന്നീട് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്യുകയായിരുന്നു.

Leave a Reply

spot_img

Related articles

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഈ തനിനിറം ആരംഭിച്ചു

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പതിമൂന്ന്...

ബ്രാഡ് പിറ്റിന്റെ റേസ് ട്രാക്കിലെ സാഹസങ്ങളുമായി F1 ; ട്രെയ്‌ലർ പുറത്ത്

ടോപ് ഗൺ മാവെറിക്ക് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ബ്രഡ് പിറ്റിനെ നായകനാക്കി ജോസഫ് കോസിൻസ്കി സംവിധാനം ചെയ്യുന്ന ചിത്രം ‘F1’ ന്റെ ട്രെയ്‌ലർ...

45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു.

പൂപ്പാറയില്‍ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു.ഇടുക്കി പൂപ്പാറ സ്വദേശികളായ സച്ചിൻ-മാരിയമ്മ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.ശ്വാസതടസത്തെ തുടർന്ന് അടിമാലി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും...

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാലാ തൊടുപുഴ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.പിഴക് സ്വദേശി ചൂരപ്പട്ടയിൽ സഞ്ജു ബേബിയാണ് മരിച്ചത്.23 വയസായിരുന്നു.അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും എ...