ഹോളി ആഘോഷത്തിന് ശേഷം നദിയിൽ കുളിക്കാൻ ഇറങ്ങി; മഹാരാഷ്ട്രയിൽ 4 പേർ മുങ്ങിമരിച്ചു

മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലെ ഉല്ലാസ് നദിയിൽ കുളിക്കാനിറങ്ങിയ 4 യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ്, രഹതോളി ഗ്രാമത്തിനടുത്തുള്ള പോദ്ദാർ കോംപ്ലക്സിൽ നിന്നുള്ള ഒരു കൂട്ടം യുവാക്കൾ ഹോളി ആഘോഷത്തിന് ശേഷം കുളിക്കാനായി നദിതടത്തിലേക്ക് എത്തിയത്.നീന്തുന്നതിനിടെ, അവരിൽ ഒരാൾ മുങ്ങി പോവുകയും ഇയാളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിൽ, കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ വെള്ളത്തിൽ ചാടുകയുമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ, നാലുപേരും വെള്ളത്തിൽ മുങ്ങിപ്പോയി. ബദ്‌ലാപൂർ അഗ്നിശമന സേന നദിയിൽ തിരച്ചിൽ നടത്തുകയും പിന്നീട് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്യുകയായിരുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...