മന്ത്രിസഭയുടെ നാലാം വാർഷികം; കേക്ക് മുറിച്ചു മധുരം പകർന്നു മുഖ്യമന്ത്രി.”ആദ്യ മധുരം കടന്നപ്പള്ളിക്ക് കൊടുക്കാം”… രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി നെടുമ്പാശേരി സിയാൽ 0484 ലോഞ്ചിൽ കേക്ക് മുറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിറഞ്ഞ ആഹ്ലാദത്തോടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ കേക്ക് നൽകി.
രാവിലെ 9.30 ന് ലോഞ്ച് ഹാളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ആഘോഷ മധുരം പങ്കുവെച്ചത്. മന്ത്രിസഭാംഗങ്ങളായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ രാജൻ, കെ.കൃഷ്ണൻ കുട്ടി, പി രാജീവ്, കെ ബി ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രിമാർക്കും മാധ്യമ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി തന്നെ മധുരം നൽകി. തുടർന്ന് മന്ത്രിസഭാ യോഗം ചേർന്നു.മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് നടന്നുവരുന്നത് . ഏപ്രിൽ 21ന് തുടങ്ങിയ വാർഷികാഘോഷം മെയ് 30 വരെ വിപുലമായ പരിപാടികളോടെ തുടരും.