ഫാ. ജോർജ്ജ് തോമസ് കല്ലുങ്കൽ അന്തരിച്ചു

ബഥനി ആശ്രമം മുൻ സുപ്പീരിയർ ജനറലും തിരുവല്ല ബഥനി ദയറാ ആശ്രമാംഗവുമായ ഫാ. ജോർജ്ജ് തോമസ് കല്ലുങ്കൽ ഒ.ഐ.സി. (74) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3നു തുകല ശ്ശേരി തിരുവല്ല ബഥനി ആശ്രമ ചാപ്പലിൽ നടത്തപ്പെടും. പരേതരായ കല്ലുങ്കൽ കെ. വി. തോമസ്, മറിയാമ്മ തോമസ് ദമ്പതികളുടെ മകനാണ്. സഹോദര ങ്ങൾ: തോമസ് ഏബ്രഹാം (ജോയി), സിസിലി. വടവാതൂർ പൗരസ്‌ത്യ വിദ്യാപിഠം, പൂന വേദവിജ്ഞാന പീഠം, എം.ഒ.സി. കോട്ടയം എന്നിവിടങ്ങളിൽ ദൈവ ശാസ്ത്ര പ്രൊഫസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ആലുവ, കോട്ടയം, പൂന, തിരു വല്ല, എന്നീ ആശ്രമങ്ങളിലും കളത്തിപ്പടി, ആലുവ തോട്ടക്കാട്ടുക്കര, കീച്ചാൽ, തിരുവഞ്ചൂർ, വാകത്താനം, പാത്താമുട്ടം, പൂവത്തൂർ എന്നീ ഇടവകകളിൽ വികാ രിയായി ശുശ്രൂഷ ചെയ്‌തിട്ടുണ്ട്. നിലവിൽ അമ്പാട്ടുഭാഗം ഇടവക വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...