പാൻ കാർഡിന്റെ പേരിൽ തട്ടിപ്പ് ;മുന്നറിയിപ്പുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

പാൻ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്ന രീതിയിൽ സന്ദേശങ്ങൾ വരുന്നതായി റിപ്പോർട്ട്. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ.പി.പി.ബി) അക്കൗണ്ട് ഉടമകൾക്കാണ് ഇത്തരത്തിൽ സന്ദേശങ്ങൾ എത്തുന്നത്. വെബ്സൈറ്റ് ലിങ്കുകളോട് കൂടിയ മെസ്സേജ് ആണ് അക്കൗണ്ട് ഉടമകളുടെ മൊബൈലിലേക്ക് എത്തുന്നത്. എന്നാൽ പാൻകാർഡുമായി ബന്ധപ്പെട്ട ഒരു സന്ദേശങ്ങളും അയച്ചിട്ടില്ലെന്നും , വിവരങ്ങൾ ആരുമായും കൈമാറാൻ പാടില്ലെന്നും ഇന്ത്യ പോസ്റ്റ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും (PIB ) അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരം X പോസ്റ്റിലൂടെയാണ് ബാങ്ക് അധികൃതർ പുറത്തുവിട്ടത്.”പാൻ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ IPPB അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുമെന്ന അവകാശവാദം തെറ്റാണ്. ഇന്ത്യ പോസ്റ്റ് ഒരിക്കലും അത്തരം സന്ദേശങ്ങൾ അയയ്ക്കില്ല.”PIB കുറിച്ചു.

Leave a Reply

spot_img

Related articles

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ്...

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക്...

കിളിമാനൂരില്‍ അമ്മ കുട്ടികളെ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു

കിളിമാനൂരില്‍ അമ്മ കുട്ടികളെ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു.അഞ്ചും ആറും വയസുള്ള കുട്ടികള്‍ക്ക് നേരെയായിരുന്നു അതിക്രമം.കിളിമാനൂർ ഗവ. എല്‍പി സ്‌കൂളില്‍ യുകെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന...

അയർക്കുന്നത് പുഴയില്‍ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകള്‍ക്കും നാടിന്റെ അന്ത്യാഞ്ജലി

അയർക്കുന്നത് പുഴയില്‍ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകള്‍ക്കും നാടിന്റെ അന്ത്യാഞ്ജലി.ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് വൈകിട്ട് പാലാ മുത്തോലി പള്ളിയില്‍ നടന്നുഭർത്താവിന്റെ നാടായ അയർക്കുന്നത്തെ...