വ്യാജ മൊബൈല്‍ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്റ്റില്‍

വ്യാജ മൊബൈല്‍ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍.

വിദേശത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം പള്ളിത്തോട് സ്വദേശിനി ജെന്‍സിമോളാണ് അറസ്റ്റിലായത്. കൊച്ചി സൈബര്‍ സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. എ എസ് ഒ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്.

1500 പേരെ പ്രതി കബളിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ട്ട് കൊച്ചി സ്വദേശിനി നല്‍കിയ പരാതിയിലാണ് ജെന്‍സിമോളെ അറസ്റ്റ് ചെയ്തത്. 20,000 രൂപ നിക്ഷേപിക്കുമ്പോള്‍ ലാഭം കിട്ടുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കൊച്ചിയിലെ 54 പേരാണ് പരാതി നല്‍കിയത്.

Leave a Reply

spot_img

Related articles

പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നല്‍കി.രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തില്‍...

വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം

കോട്ടയം തലയോലപറമ്പിൽ വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം.. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന...

പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം; നാല് പേര്‍ക്ക് വെട്ടേറ്റു

പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു.കാസര്‍കോട് നാലാംമൈലില്‍ പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു.ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സൈനുദ്ദീന്‍,...

കെ എസ് ആർടിസി ബസിൽ 7 കിലോ കഞ്ചാവുമായി 2 ഒഡിഷ സ്വദേശിനികൾ പിടിയിൽ

കെ എസ് ആർടിസി ബസിൽ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി 2 ഒഡിഷ സ്വദേശികളായ യുവതികളെ കാലടിയിൽ പിടികൂടി. സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ്...