സൗജന്യ കുടിവെള്ള കണക്ഷൻ ലഭ്യമാക്കും

തിരുവനന്തപുരം: എല്ലാ വീടുകളിലും സൗജന്യ കുടിവെള്ള കണക്ഷൻ ലഭ്യമാക്കും.

കേരള വാട്ട‍ർ അതോറ്റിയുടെ സെൻട്രൽ സബ് ഡിവിഷന് കീ‌ഴിൽ പാളയം പാറ്റൂർ സെക്ഷൻ ഓഫീസുകളുടെ പരിധിയിലുള്ള വീടുകളിലാണിത്.

ഇതിനായി നടപ്പിലാക്കി വരുന്ന അമൃത് 2 പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിനാൽ പാളയം സെക്ഷൻ കീഴിലുള്ള ശാസ്തമംഗലം, തൈക്കാട്, കുന്നുകുഴി, അണമുഖം, പാളയം, പട്ടം, നന്ദൻകോട്, മെഡിക്കൽ കോളേജ്, ജഗതി, കണ്ണമ്മൂല, വലിയശാല, വഴുതയ്ക്കാട്, തമ്പാനൂർ, പാളയം, കവടിയാർ എന്നീ വാർഡുകളിലും പാറ്റൂർ സെക്ഷന് കീഴിലുള്ള പാളയം, വഞ്ചിയൂർ, കുന്നുകുഴി, കണ്ണമ്മൂല, തമ്പാനൂർ, പേട്ട, പാൽക്കുളങ്ങര, വെട്ടുകാട്, പൗണ്ട്കടവ്, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലുമുള്ള താമസക്കാർ ജൂൺ12ന് മുൻപ് തന്നെ സൗജന്യ കുടിവെള്ള കണക്ഷനുകൾക്കായുള്ള അപേക്ഷകൾ ബന്ധപ്പെട്ട പാളയം, പാറ്റൂർ സെക്ഷൻ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്.

ഈ തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, കേരള വാട്ടർ അതോറിറ്റിയുടെ പിടിപി നഗറിലുള്ള ഭൂതല ജലസംഭരണിയുടെ ശുചീകരണം, കുണ്ടമൺ കടവ് പമ്പ് ഹൗസിലെ ഇലക്ട്രിക്കൽ പാനൽ ബോർഡ് മാറ്റിവയ്ക്കൽ എന്നിവ മൂലം വാട്ടർ അതോറിറ്റിയുടെ തിരുമല കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പിടിപി നഗർ മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണാറക്കോണം, മേലേത്തു മേലെ, സി പി ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈറോഡ്, പ്രേംനഗർ, ശാസ്താ നഗർ, കുഞ്ചാലുംമൂട്, മുടവൻമുകൾ, കരമന, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ജൂൺ അഞ്ചുമുതൽ ഏഴുവരെ ജലവിതരണം തടസ്സപ്പെടും.

ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.

വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...