കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾക് തൊഴിൽ പരിശീലനം നൽകുന്നു.ഈ മാസം 21-ആം തിയതി മുതൽ ആരംഭിക്കുന്ന മെഷീൻ സഹായമില്ലാതെയുള്ള പേപ്പർ ക്യാരിബാഗ് നിർമാണ കോഴ്സിലേക്കാണ് സൗജന്യമായി പരിശീലനം നൽകുന്നത് ഒപ്പം ബാങ്ക് വായ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്യു കൊടുക്കുന്നുണ്ട് .താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാനായി 0481-2303307, 2303306 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.