കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായി സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു.. ജൂലൈ 10-ആം തിയതി മുതൽ ആരംഭിക്കുന്ന സി സി ടി വി ടെക്നീഷൻ, സോഫ്റ്റ് ടോയ്‌സ് മേക്കിങ് എന്നീ കോഴ്സുകളിലേക്കാണ് സൗജന്യമായി പരിശീലനം നൽകുന്നത്.ഒപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു കൊടുക്കുന്നുണ്ട്പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാനായി 0481-2303307, 2303306 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്