ഒഡെപെക് മുഖേന ജോർദാനിലേക്ക് തയ്യൽ തൊഴിലാളികളുടെ സൗജന്യ നിയമനം

ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു.

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. വസ്ത്ര വ്യവസായ രംഗത്ത് ചുരുങ്ങിയത് 3 വർഷത്തെ പരിചയം [സിംഗിൾ ലോക്ക്, ഫ്ലാറ്റ് ലോക്ക്, ഓവർ ലോക്ക് മെഷീനുകൾ എന്നിവയിൽ പ്രാവീണ്യം]
പ്രായം: 35 വയസ്സിൽ താഴെ. ശമ്പളം: JD 125 (Approx. Rs.15000) + overtime allowance.
വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യം. കോൺട്രാക്‌ട് പീരീഡ്: 3 വർഷം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 August 31 നു മുൻപ് jordan@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574 .

Leave a Reply

spot_img

Related articles

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...

വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് നാളെ മുതൽ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ട് നാളെ ആരംഭിക്കും.ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലുപ്പത്തിൽ കെട്ടിയ നെടുംപുരയിൽ 12 ദിവസം...

റൺഫോർ ഓട്ടിസം, വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു

ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റൺ ഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി...