സൗജന്യ പി.എസ്.സി. പരിശീലനം

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ യുവജനങ്ങൾക്കായി ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി. പരീക്ഷ പരിശീലനത്തിനായി അപേക്ഷിക്കാം.

ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനു സമീപമുള്ള നിസാ സെന്റർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം.

പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

തിങ്കൾ മുതൽ വെള്ളി വരെ റെഗുലർ ബാച്ച്, ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ച് ഇങ്ങനെ രണ്ട് ബാച്ചുന്നാകും.

ആറു മാസമാണ് പരിശീലന കാലാവധി.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20.


ഉദ്യോഗാർഥികൾ ന്യൂന പക്ഷ വിഭാഗത്തിൽപ്പെട്ട 18.വയസ്സ് തികഞ്ഞവരും എസ്.എസ്.എൽ.സി.യോ ഉയർന്ന യോഗ്യതയോയുള്ളവരും ആയിരിക്കണം.

വ്യക്തിഗത വിവരങ്ങൾ, രണ്ടു പാസപ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സിർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം നേരിട്ട് അപേക്ഷ നൽകണം.


അപേക്ഷ ഫോറം നിസാ സെൻറർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ലഭിക്കും.
ഫോൺ:8157869282, 9495093930, 0477-2252869.

Leave a Reply

spot_img

Related articles

ടി പി എം സാഹീർ അന്തരിച്ചു

കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.ഭാര്യ: മുൻ...

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല.മരുന്ന് കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വിൽക്കരുതെന്ന്...

ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തി’; മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഫേസ്ബുക്ക് ലൈവിലൂടെ...

അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പില്‍

സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച സ്ഫോടനത്തിൽ മരിച്ച മലയാളി...