പട്ടികജാതി/വർഗ്ഗക്കാർക്ക് സൗജന്യ പരിശീലനം

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗ്ഗക്കാരായ ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി സൗജന്യ പരിശീലന പരിപാടി ജൂലായ് മാസം തിരുവനന്തപുരത്ത് ആരംഭിച്ചു. ടൈപ്പ്‌റൈറ്റിംഗ്,  ഷോർട്ട്ഹാൻഡ്,  കമ്പ്യൂട്ടർ,  ഇംഗ്ലീഷ്, അരിത്തമാറ്റിക്, ജനറൽനോളഡ് വിഷയങ്ങളിലാണ് പരിശീലനം. അടിസ്ഥാന യോഗ്യത : പ്ലസ് ടു, പ്രായപരിധി : (2025 ജൂലൈ 1ന്) 18-27 വയസ്സ്, വാർഷിക വരുമാനം : 3 ലക്ഷം കവിയാൻ പാടില്ല. കോഴ്‌സിന്റെ കാലാവധി ഒരു വർഷമാണ്. പ്രതിമാസം 1,000 രൂപ സ്‌റ്റൈപ്പൻഡും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. ഈ കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് താല്പര്യമുള്ളവർ യോഗ്യതയും പ്രായവും തെളിയിക്കുന്ന രേഖകളും അവയുടെ പകർപ്പുകളും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2332113.

Leave a Reply

spot_img

Related articles

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...

കനത്ത മഴ: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ...

സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 മരണം; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 പേർ മരണപ്പെട്ടു. നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ...