ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിൽ

എംബാപ്പെയുമായി കരാർ ഒപ്പുവെക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ റയല്‍ പൂർത്തിയാക്കിയതായി പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ എക്സില്‍ കുറിച്ചു. ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 2029 വരെയുള്ള കരാറില്‍ റയലിലെ എക്കാലത്തെയും മികച്ച തുകക്കായിരിക്കും സൂപ്പർതാരത്തെ ടീമിലെത്തിക്കുക എന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസമാണ് ഫ്രഞ്ച് സൂപ്പർതാരം പി.എസ്.ജി വിട്ടത്. 2017 മുതല്‍ പി.എസ്.ജിയില്‍ കളിക്കുന്ന 25 കാരൻ ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്. ഏഴു വർഷത്തിനിടെ 308 മത്സരങ്ങളില്‍നിന്ന് 256 ഗോളുകളാണ് നേടിയത്.

ഈ വർഷം ആദ്യം മുതല്‍ തന്നെ പി.എസ്.ജി വിട്ട് റയലില്‍ എത്തുമെന്ന അഭ്യുഹങ്ങള്‍ പരന്നിരുന്നെങ്കിലും അത് യാഥാർത്യമായത് ഇപ്പോഴാണ്. ബൊറൂസിയ ഡോർട്ടുമുണ്ടിനെ തറപറ്റിച്ച്‌ 15ാം ചാമ്ബ്യൻസ് ലീഗ് കിരീടം ഷോക്കേസിലെത്തിച്ചതിന് തൊട്ടുപിന്നാലെയുള്ള ഈ നീക്കം റയല്‍ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ജൂണ്‍ 15 ന് ജർമനിയില്‍ ആരംഭിക്കുന്ന യൂറോ കപ്പിനായി ഒരുങ്ങുകയാണ് ഇപ്പോള്‍ ഫ്രാൻസ് ദേശീയ ടീം നായകൻ കൂടിയായ കിലിയൻ എംബാപ്പെ.

Leave a Reply

spot_img

Related articles

പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം – നിര്‍മ്മാണോദ്ഘാടനം നടത്തി ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ് ആയി മാറും വാഴൂര്‍ പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍...

നാലാം പോരാട്ടത്തിൽ ഡിങ് ലിറനെ സമനിലയില്‍ പിടിച്ച് ഗുകേഷ്

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ നാലാം പോരാട്ടം സമനിലയില്‍. ഇന്ത്യന്‍ കൗമാരതാരം ഡി ഗുകേഷും നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും തമ്മിലാണ് മത്സരം.42...

ലോക ചെസ് ചാംപ്യന്‍ഷിപ്പ്: ആദ്യ റൗണ്ടിൽ ഡി ഗുകേഷിന് തോൽവി

യുടെ കൗമാരതാരം ഡി ഗുകേഷിനു തോൽവി.ചൈനയുടെ ഡിങ് ലിറനോടാണ് ഗുകേഷ് തോറ്റത്.ആദ്യ മല്‍സരത്തില്‍ ഗുകേഷ് വെള്ളക്കരുക്കളുമായും ഡിങ് ലിറന്‍ കറുത്തകരുക്കളുമായാണ് മത്സരിച്ചത്.ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന...

പെർത്ത് ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് ഓസ്ട്രേലിയയെ തോല്പിച്ചു

പെർത്ത് ടെസ്റ്റിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം; ഓസ്ട്രേലിയയെ തോല്പിച്ചത് 295 റൺസിന്. സ്കോർ -ഇന്ത്യ - ഒന്നാം ഇന്നിംഗ്‌സ് - 150രണ്ടാം ഇന്നിംഗ്സ് - 487/6...