ആവേശമായി സൗഹൃദ ഫുട്ബോൾ മത്സരം

ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിൻ്റെ ഭാഗമായി സ്വീപ്, ഇലക്ഷൻ ലിറ്ററസി ക്ലബ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടിയിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി.

കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീമും മാനന്തവാടി മോണിംഗ് ഗോൾസ് ടീമും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് കുഴിനിലം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീം വിജയിച്ചു.

സൗഹൃദ ഫുട്ബോൾ മത്സരം ഡി.എഫ്.ഒ ഷജ്ന കരീം പന്ത് തട്ടി ഉദ്ഘാടനം ചെയ്തു.

ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ ഓർഡിനേറ്റർ എസ് രാജേഷ് കുമാർ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചെറ്റപ്പാലം മിലാഗ്രോ ടർഫിൽ നടന്ന പരിപാടിയിൽ സ്വീപ് നോഡൽ ഓഫീസർ പി.യു സിത്താര, ഡെപ്യൂട്ടി തഹസിൽദാർ സുജിത്ത് ജോസി, നെഹ്റു യുവകേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, സ്വീപ് അസിസ്റ്റന്റ് റോഷൻ രാജു എന്നിവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...