കല്ലടിക്കോട് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍പ്പെട്ടത് രാത്രിയാത്രയ്ക്ക് ഇറങ്ങിയ സുഹൃത്തുക്കൾ.
ഇവരില്‍ മൂന്നു പേര്‍ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ഓട്ടോ ഡ്രൈവര്‍ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും.
രാത്രി പത്തുവരെ ഇവരില്‍ 3 പേരെയും കോങ്ങാട് ടൗണില്‍ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണു മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞത്.
വാടകയ്‌ക്കെടുത്ത കാറുമായി സുഹൃത്തുക്കള്‍ രാത്രിയാത്രയ്ക്ക് ഇറങ്ങിയതാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാര്‍ ഓടിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
കാറിന്റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയത്. മാത്രമല്ല ഈ സമയം നല്ല മഴയും ശക്തമായ കാറ്റുമുണ്ടായിരുന്നു.