തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ വേഗത്തിലാക്കി മുന്നണികൾ. ചർച്ചകൾ പൂർത്തിയായ സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇരുമുന്നണികൾക്കും ഏറെ നിർണായകമാണ് ബീഹാർ തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനത്തിനുള്ള അന്തിമ ചർച്ചകളിലാണ് എൻഡിഎയും മഹാസഖ്യവും. മഹാസഖ്യം അധികാരത്തിൽ ഏറുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. മഹാസഖ്യം ആത്മവിശ്വാസത്തിലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലും പറഞ്ഞു. അതേസമയം സീറ്റ് വിഭജനത്തിലെ കല്ലുകടി പ്രതിസന്ധി സൃഷ്ടിക്കുകയാണ് എൻഡിഎയിൽ.

