ഫണ്ട് ലഭിച്ചില്ല ; താളം തെറ്റി മഴക്കാല ശുചീകരണം

മഴക്കാലപൂർവ്വ ശുചീകരണത്തിന് ഫണ്ട് അനുവദിക്കാതെ സർക്കാർ.

ഫണ്ട് ലഭിക്കാത്തതിനാൽ മഴയ്ക്കു മുന്നേയുള്ള ശുചീകരണം പല ഇടത്തും തുടങ്ങിയെന്ന് തദ്ദേശസ്ഥാപനാധികൃതർ അറിയിച്ചു.

വൃത്തിയാക്കാത്ത ഓടകളിൽ നിന്നും മഴയിൽ വെള്ളമൊഴുകി തുടങ്ങിയതോടെ എലിപ്പനി രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാക്കുന്നു.

മഴക്കാലപൂർവ്വ ശുചീകരണത്തിന് തദ്ദേശസ്ഥാപനങ്ങളിൽ ഓരോ വാർഡിനും ലഭിക്കുക മുപ്പതിനായിരം രൂപയാണ്.

ഇതിൽ 10000 രൂപ ശുചിത്വ മിഷനും 10000 രൂപ എൻഎച്ച്എമ്മും 10000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും നൽകേണ്ടതാണ്.

എന്നാൽ എൻഎച്ച്എമ്മിന്റെയും ശുചിത്വമിഷിന്റെയും ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല.

തനത് ഫണ്ട് പല പഞ്ചായത്തുകൾക്കും ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും തികയാത്ത സ്ഥിതിയുണ്ട്.

ഈ സാഹചര്യത്തിൽ 15നും 20നും മുകളിൽ വാർഡുകൾ ഉള്ള പഞ്ചായത്തുകൾ എന്തു ചെയ്യും എന്നറിയാത്ത സ്ഥിതിയിലാണ്.

ഇതിനിടയിലാണ് സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഫണ്ടും ലഭിക്കാത്താത്.

കാട് വെട്ടി തെളിക്കാൻ ഉള്ള ഉപകരണത്തിന് ഒരു ദിവസത്തെ വാടക 700 രൂപ നൽകണം.

ഓടകളിലെ മാലിന്യം നീക്കുന്നതിന് ജെസിബി വിളിക്കണമെങ്കിൽ അതിനു കൊടുക്കണം ഒരു ദിവസം ഏഴായിരം രൂപ.

മഴയ്ക്കു മുന്നേ നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ മിക്കയിടത്തും തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

മഴ തുടങ്ങിയതിൽ പിന്നെ പകർച്ചവ്യാധികളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.

എലിപ്പനിയും ഡെങ്കിപ്പനിയും ആണ് കൂടുതൽ.

മരണങ്ങളും കൂടുകയാണ്.

പ്രഖ്യാപനത്തിൽ ഒതുങ്ങിയ ഫണ്ടും ശുചീകരണവും പകർച്ചവ്യാധി വ്യാപനത്തിന് പ്രധാന കാരണമായിട്ടുണ്ട്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...