പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. വിഎസ്സിന് വയ്യാതായതിനു ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെന്നും അദ്ദേഹം പറഞ്ഞു.ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞ ശേഷം ജി സുധാകരൻ ഒറ്റയ്ക്ക് വലിയ ചുടുകാടിൽ എത്തുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് എത്തിയത്. ആലപ്പുഴയിൽ ജില്ലാ നേതൃത്വത്തിൽ നിന്നും കഴിഞ്ഞ കുറേ കാലമായി ജി സുധാകരൻ അവഗണന നേരിടുകയാണ്. പാർട്ടി സമ്മേളനങ്ങളിലടക്കം ഈ അവഗണന പ്രകടവുമായിരുന്നു.

