ഏത് പാർട്ടിയായാലും ലീഡർഷിപ്പ് പ്രധാനമെന്ന് മുൻ മന്ത്രി ജി സുധാകരൻ.
ഒരാള്‍ വിചാരിച്ചാല്‍ മാത്രം എല്ലാവരെയും അടക്കി നിർത്താൻ കഴിയില്ല. വീഴ്ച വന്നാല്‍ പറയണം. എന്തിനാണ് പേടിക്കുന്നത്. ഒന്നാം പിണറായി സർക്കാർ മികച്ചതായിരുന്നു.
എല്ലാ വകുപ്പുകളും മികച്ചതായിരുന്നു. ആ സർക്കാരിന്റെ പേരിലാണ് പുതിയ സർക്കാർ നിലവില്‍ വന്നത്. ആ വികസന നേട്ടങ്ങള്‍ ഇപ്പോള്‍ ഒരു എംഎല്‍എയും പറയുന്നില്ല.
രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങളില്ല. രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് പലർക്കും വിമർശനമുണ്ട് – സുധാകരൻ പറഞ്ഞു.
തെരെഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഎം കോട്ടകളില്‍ വിള്ളലുണ്ടായി. കമ്മ്യൂണിസ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളില്‍ പോലും മൂന്നാമതായി.
കായംകുളത്ത് വോട്ട് ചോർന്നു. പുന്നപ്രയിലും വോട്ട് ചോർന്നു. വോട്ട് ചോർന്നത് ചരിത്രത്തില്‍ ആദ്യം. കെ.കെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണ് പറഞ്ഞത്. എവിടെ നിന്നാലും ജയിക്കുമെന്ന് പറയുന്നത് മാധ്യമങ്ങള്‍, താൻ വിശ്വസിക്കില്ലെന്നും ജി.സുധാകരൻ പറഞ്ഞു.
സുരേഷ്ഗോപിക്ക് കാബിനറ്റ് പദവി നല്‍കണമായിരുന്നു. മത്സരിച്ച് കഷ്ടപ്പെട്ടാണ് സുരേഷ് ഗോപി അധികാരത്തിലെത്തിയത് എന്നദ്ദേഹം പറഞ്ഞു