പിണറായി വിജയനെതിരെ ഒളിയമ്പുമായി ജി സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ.തിരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയിലെ സിപിഐഎം നേതൃത്വത്തെയും ജി സുധാകരൻ രൂക്ഷമായി വിമർശിച്ചു. ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ ക്രിമിനൽ സംഘങ്ങളുണ്ട്. തന്നെ നേതൃത്വത്തിൽ നിന്ന് മാറ്റി നിർത്തിയെന്നും ജി സുധാകരൻ പറഞ്ഞു.മന്ത്രിമാരിൽ നിന്നുള്ള അവഗണന ജി സുധാകരൻ തുറന്ന് പറഞ്ഞു. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിൽ തന്റെ പേര് പരാമർശിച്ചില്ല.എ എം ആരിഫും ദലീമ ജോജോയും തന്റെ ചരിത്രം മറന്നു. വൈറ്റില പാലം പൊളിച്ചുകളയണമെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ പ്രസ്‌താവന തന്നോടോ പൊതുമരാമത്ത് മന്ത്രിയോടോ ആലോചിക്കാതെയെന്നും ജി സുധാകരൻ പറഞ്ഞു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...