പാര്‍ട്ടിക്കുള്ളിലെ പ്രായപരിധി എടുത്തു കളയണമെന്ന് ജി സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌

പാര്‍ട്ടിക്കുള്ളിലെ പ്രായപരിധി എടുത്തു കളയണമെന്ന് ജി സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌. സിപിഎമ്മിൽ പ്രായപരിധി എടുത്തു കളയുന്നതാണ് ഭംഗി. പിണറായി മുതൽ മണിക് സർക്കാർ വരെയുള്ള നേതാക്കൾക്ക് ഇളവ് നൽകുന്നതിന് പകരം പ്രായപരിധി എടുത്തു കളയണം. പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരുന്നു. തന്നെ പോലെ ഇത്രയധികം പാർട്ടി കോൺഗ്രസുകളിൽ പങ്കെടുത്തിട്ടുള്ളവരിൽ ജീവിച്ചിരിക്കുന്നവർ ചുരുക്കമാണ്.മൂന്നു വർഷം മുൻപ് പ്രായപരിധിയുടെ പേരിൽ സംസ്ഥാന സമിതിയിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് വന്നു. തിരുവനന്തപുരം മുതൽ വടകര വരെ ധാരാളം പൊതുപരിപാടികളിൽ പങ്കെടുത്തു. സാധാരണ പാർട്ടി സഖാക്കൾക്കും ഇടതുപക്ഷക്കാർക്കും പൊതു സമൂഹത്തിനും തന്നെ മടുത്തിട്ടില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...