കരസേനയുടെ 31-ാം മേധാവിയായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

കരസേനയുടെ 31-ാം മേധാവിയായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു .നാല് പതിറ്റാണ്ട് നീണ്ട വിശിഷ്ട സേവനത്തിന് ശേഷം വിരമിച്ച ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പിൻഗാമിയായാണ് നിയമിതനായത്.ഖഡ്ക്‌വാസ്ല നാഷണല്‍ ഡിഫൻസ് അക്കാഡമി പൂർവ വിദ്യാർത്ഥിയായ ജനറല്‍ ധീരജ് സേത്ത്, 1986 ഡിസംബറിലാണ് സേനയില്‍ കമ്മിഷൻ ചെയ്യുന്നത്.സൗത്ത് വെസ്റ്റേണ്‍ കമാൻഡ്, സതേണ്‍ കമാൻഡ് മേധാവിയായി പ്രവർത്തിച്ചു. പെട്ടെന്നുള്ള ആക്രമണങ്ങള്‍ക്കായി രൂപീകരിച്ച സുദർശൻ ചക്ര കോർപ്‌സ്, രാജസ്ഥാനിലെ ആർമേർഡ് റെജിമെന്റ്, വെസ്റ്റേണ്‍ തിയേറ്ററിലെ ആർമേർഡ് ബ്രിഗേഡ്, ജമ്മു കാശ്മീരിലെ ഭീകരവിരുദ്ധ സേന തുടങ്ങിയവയെ കമാൻഡ് ചെയ്‌തിരുന്നു. സേനാ ആസ്ഥാനത്ത് തന്ത്രപരമായ ചുമതലകളും വഹിച്ചു.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...