ഏലപ്പാറയിൽ പ്രായമായ ആളെ ജനനേന്ദ്രിയം മുറിഞ്ഞ നിലയിൽ ആശുപത്രിയിലെത്തിച്ചു. കൊച്ചുകരുന്തരുവി സ്വദേശിയെയാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 70 വയസുണ്ട്. നായയുടെ കടിയേറ്റാണ് ജനനേന്ദ്രിയം മുറിഞ്ഞതെന്നാണ് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചത്. ഗുരുതര പരിക്കായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആയുധംകൊണ്ട് മുറിവേറ്റതായാണ് പ്രാഥമിക നിഗമനം. അബോധാവസ്ഥയിലായതിനാൽ പോലീസിന് മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിൻ്റെ കാലിലും മുറിവുകളുണ്ട്. വാഗമൺ പോലീസ് അന്വേഷണം ആരംഭിച്ചു.