തങ്ങൾക്ക് ഭരണം ലഭിച്ചാൽ ജനാധിപത്യത്തെ തകർക്കുന്നവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
“ഭരണമാറ്റമുണ്ടായാൽ ഉറപ്പായും ജനാധിപത്യം തകർക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.”
“ഇനി ഇതൊക്കെ ചെയ്യാൻ ധൈര്യം വരാത്ത രീതിയിലാകും നടപടി.”
“ഇത് എന്റെ ഗ്യാരന്റിയാണ്.’- രാഹുൽ എക്സിൽ കുറിച്ചു.
പിഴയും പലിശയുമടക്കം 1800 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് ആദായനികുതി വകുപ്പ് നോട്ടിസ് ലഭിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
ബിജെപിയുടെ ‘ടാക്സ് ടെററിസം’ എന്ന ഹാഷ്‌ടാഗോടെയാണ് രാഹുൽ എക്സിൽ പോസ്റ്റിട്ടത്.