കിസാന്‍ ക്രഡിറ്റ് കാര്‍ഡ് കിട്ടും; കര്‍ഷകര്‍ക്ക് പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

കര്‍ഷകര്‍ക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്. പുതിയ പദ്ധതി പ്രകാരം പത്ത് പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡും മറ്റ് ആനൂകുല്യങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. കന്നുകാലികള്‍ക്കാവശ്യമായ കാലിത്തീറ്റ വാങ്ങാനും മറ്റ് കാര്‍ഷിക ചെലവുകള്‍ക്കുമായി കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ നടന്ന ഗോവര്‍ധന്‍ പൂജ ചടങ്ങില്‍ വെച്ചാണ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഈ പദ്ധതി പ്രഖ്യാപിച്ചത്.കന്നുകാലി വളര്‍ത്തലില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസിയായ കാംത പ്രസാദ് ശുക്ല രംഗത്തെത്തി. ഒന്നിലധികം പശുക്കളെ വളര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയാണ് ശുക്ല പറഞ്ഞത്. പശുക്കളുടെ എണ്ണം കൂടുന്നതോടെ അവയെ സംരക്ഷിക്കാനാവശ്യമായ ചെലവും കൂടുന്നുണ്ടെന്ന് ശുക്ല പറഞ്ഞു. ഈ മേഖലയില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായവും സൗകര്യങ്ങളും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.സൗകര്യങ്ങള്‍ നിര്‍ത്തലാക്കുകയാണെങ്കില്‍ കര്‍ഷകര്‍ നിലം ഉഴുതുമറിക്കാനും വിതയ്ക്കുന്നതിനും ഗതാഗതത്തിനും കാളകളെ ഉപയോഗിക്കേണ്ടിവരുമെന്ന് പ്രദേശവാസിയായ കാളി ചരണ്‍ സോണി പറഞ്ഞു. ഇത് പശുക്കിടാങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ പശുക്കിടാങ്ങളെ മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കാനാകും. നിലവില്‍ കാളകളെ മേയാന്‍ മാത്രമാണ് വിടുന്നത്. പലപ്പോഴും ഇവ വിളകള്‍ നശിപ്പിക്കുകയും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

എഫ്.സി ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെൻ്റ് സമിതിക്ക്; ശബ്ദ വോട്ടോടെ തീരുമാനം

ഏറെ കോലാഹലങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വഴിവെച്ച വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ, പ്രതിപക്ഷ ബഹളത്തിനിടയിൽ ശബ്ദവോട്ടോടെയാണ് സംയുക്ത പാർലമെന്ററി സമിതിയുടെ...

ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയുന്നു

ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയുന്നു.തന്റെ നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി 20-ന് ശേഷം സ്ഥാനത്ത് തുടരാന്‍...

ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഇടിമിന്നലില്‍ ഒമ്പത് പേർ മരിച്ചു

ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഇടിമിന്നലില്‍ ഒമ്പത് പേർ മരിച്ചു .ബങ്ക, ലഖിസരായി, പാറ്റ്ന എന്നീ മൂന്ന് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബങ്ക...

‘കേരളം’ എന്നാക്കിമാറ്റുന്നതിനുള്ള ബിൽ ലോക്സ‌ഭ പാസാക്കി

സംസ്ഥാനത്തിൻ്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കിമാറ്റുന്നതിനുള്ള ബിൽ ലോക്സ‌ഭ പാസാക്കി.പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ചർച്ചകളൊന്നുമില്ലാതെയാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്...