താരൻ എങ്ങനെ ഇല്ലാതാക്കാം?

തലയോട്ടിയില്‍ പുതിയ കോശങ്ങള്‍ രൂപപ്പെടുമ്പോള്‍ പഴയവ കൊഴിഞ്ഞുപോകുന്നു.

അങ്ങനെ കൊഴിഞ്ഞുപോകുന്ന കോശങ്ങള്‍ തലയില്‍ പറ്റിപ്പിടിച്ചിരിക്കുന്നതാണ് താരനായി കാണുന്നത്.

മുടി നന്നായി സംരക്ഷിക്കാത്തവര്‍ക്ക് ഇതുമൂലം ചൊറിച്ചില്‍ വരാറുണ്ട്. അമര്‍ത്തി ച്ചൊറിഞ്ഞ് തലയോട്ടിയിലെ ചര്‍മ്മം അടര്‍ന്നുപോകുകയും ആ ഭാഗത്ത് മുറിവുണ്ടാകുകയും ചെയ്യുന്നു.

അതിലൂടെ രോഗാണുക്കള്‍ ഉള്ളില്‍ കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ട് താരനുള്ളവര്‍ മുടി കൂടുതല്‍ സൂക്ഷിക്കണം.

താരന്‍ ഒരു രോഗമല്ല.

ശിരസ്സില്‍ പുതിയ കോശങ്ങള്‍ രുപപ്പെടുന്നതിന്‍റെ ഫലമായി പഴയ കോശങ്ങള്‍ കൊഴിഞ്ഞുപോകുന്നു.

ഇവ വരണ്ട തൊലിയുടെ ചെറിയ രൂപത്തിലും പൊടിയായും മുടിയില്‍ തങ്ങിനില്‍ക്കുന്നതാണു താരന്‍.

തലയും മുടിയും ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ താരനും വിയര്‍പ്പും അഴുക്കും എണ്ണയും ചേര്‍ന്ന് ചൊറിച്ചിലുണ്ടാക്കും.

ചൊറിയുന്നതു മൂലം മുറിവുണ്ടാകുന്നതിനും അണുസംക്രമണത്തിനും ഇടയാകും.

ശുചിത്വമില്ലായ്മ, പോഷകാഹരക്കുറവ്, തലയോട്ടിയിലെ കുറഞ്ഞ രക്തപ്രവാഹം ഇതെല്ലാം താരന്‍റെ കാരണമാണ്.

താരന്‍ തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തും. മുടിപൊട്ടുന്നതിനും ഇതിടയാക്കും.

താരന്‍ പകരുകയില്ല.

ചെറുനാരങ്ങാനീര് മുടിയിലും തലയോട്ടിയിലും തിരുമ്മിപ്പിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകുന്നതുമൂലം താരനില്‍നിന്നു രക്ഷനേടാന്‍ കഴിയും.

ആഴ്ചയിലൊരിക്കല്‍ കടലമാവോ പയറുപൊടിയോ ഉപയോഗിച്ച് തല കഴുകണം.

കുറുന്തോട്ടിയില, ചെമ്പരത്തിയില ഇവ താളിയായും ഉപയോഗിക്കാം. സോപ്പ് മുടി കഴുകാനായി ഉപയോഗിക്കരുത്.

ആഴ്ചയില്‍ ഒരിക്കല്‍ ഷാംപൂ ഇട്ട് മുടി കഴുകണം.

നല്ലവണ്ണം എണ്ണ തേച്ച് മസാജ്ചെയ്യണം.

താരന്‍ മാറാതെ കൂടുതല്‍ നാളുകള്‍ നിന്നാല്‍ ഡെര്‍മറ്റോളജിസ്റ്റിനെ കാണുക.

തലയില്‍ താരന്‍ വന്നുപോയാല്‍ പിന്നെ മുടികൊഴിച്ചിലും ചൊറി ച്ചിലുമായി ആകെ പ്രശ്നമാകും.

ചൊറിഞ്ഞു തലയോട്ടിയില്‍ മുറിവുണ്ടാകാന്‍ വരെ സാധ്യതയുണ്ട്.

തലയില്‍ ഈര്‍പ്പംകൂടി ഉണ്ടായാല്‍ അണുബാധയുണ്ടാകാന്‍ അതു കാരണമാകും.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...