ജിയോ സ്പേഷ്യൽ സാങ്കേതികവിദ്യാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും താൽപര്യമുള്ളവർക്കുമായി ഐഐടി ബോംബെ – ഫോസീ കേരള സർക്കാർ സ്ഥാപനമായ ഐസിഫോസുമായി ചേർന്ന് ഡിസംബർ 11 മുതൽ 14 വരെ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഐസിഫോസ് കാമ്പസിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജിഐഎസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധതരം ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ, മാപ്പിങ് സംവിധാനങ്ങൾ എന്നിവ പരിശീലിപ്പിച്ച് പഠിതാക്കളെ ഈ മേഖലയിൽ പ്രവർത്തിക്കുവാൻ സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്കും വനിതകൾക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ഫീസ് ഇളവ് ലഭ്യമാണ്. ശില്പശാല വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐടി ബോംബെ ഫോസിയും ഐസിഫോസും സംയുക്തമായി സർട്ടിഫിക്കറ്റുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് : https://icfoss.in/pages/gis +91 471-2413012 | +91- 9995660825